MALAYALATHINTE SUVARNAKATHAKAL
Description
“വികാരങ്ങളെ അനശ്വരമാക്കുകയാണ് സാഹിത്യം. രാധയും കൃഷ്ണനും തമ്മിലുള്ള സ്നേഹംപോലെയാണത്. മൃഗങ്ങളും പക്ഷികളും മനുഷ്യരും ചിലപ്പോൾ ഭൂമിയിൽ ഇല്ലാതായെന്നു വരും. പക്ഷേ, വികാരത്തിൻ്റെ നാമ്പുകൾ തുടരും. അമ്മ മരിക്കുന്നത് കുട്ടിയുടെ മുഖമോർത്തുകൊണ്ടാണ്. അവസാനത്തെ ഓർമ്മ സ്നേഹത്തിൻ്റേതായിരിക്കും. സ്നേഹമില്ലാതെ എനിക്ക് കവിതയില്ല. സ്നേഹം നഷ്‌ടപ്പെട്ട ജീവിതങ്ങൾ ഇലയും ശിഖരവും നഷ്ടപ്പെട്ട മരങ്ങൾ മാത്രമാണ്.”