ASURAVITHU
Description
ജീവിതസന്ദർഭങ്ങളുടെ അയുക്തികത യിൽനിന്ന് ഊറിവരുന്ന സംഘർഷങ്ങളുടെ സമാഹാരമാണ് ഈ നോവൽ. ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ കഥ മാത്രമല്ല; ഒരു ദേശത്തിൻ്റെ ചരിത്രവും കാലഘട്ടത്തിൻ്റെ രൂപരേഖയുമാണ്. "മലയാളഭാഷയിലെ ഏറ്റവും നല്ല നോവൽ ഏത് എന്ന് എന്നോടു ചോദിച്ചാൽ എനിക്കൊരുത്തരമുണ്ട്. ഞാൻ വായിച്ചവയിൽവച്ച് ഏറ്റവും എനിക്കിഷ്ടപ്പെട്ടത് എം.ടി. വാസുദേവൻ നായരുടെ 'അസുരവിത്താ'ണ്. അദ്ദേഹത്തിൻ്റെ നോവലുകളിൽവച്ച് എൻ്റെ ദൃഷ്‌ടിയിൽ ഏറ്റവും മികച്ചത് 'അസുരവിത്താ'ണെന്ന് വേറേ പറയേണ്ടതില്ലല്ലോ.'